അടിമാലി അപകടത്തിന് കാരണം അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവും

അടിമാലി മാങ്കുളം പേമരം വളവിൽ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് അമിത വേഗതയും ഡ്രൈവറുടെ പരിചയക്കുറവുമെന്ന് മോട്ടോർ വാഹനവകുപ്പ്. ക്രഷ് ബാരിയറുകൾ റോഡിൽ സ്ഥാപിച്ചത് അശാസ്ത്രീയമായാണെന്നും മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി

അതേസമയം റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. 16 കിലോമീറ്റർ തുടർച്ചയായുള്ള ഇറക്കത്തിൽ 11 തവണയാണ് പേമരം വളവിൽ മാത്രം അപകടമുണ്ടായത്. റോഡിൽ അപായ സൂചന ബോർഡുകളുണ്ടായിരുന്നു

തമിഴ്‌നാട്ടിൽ നിന്നും 14 പേരുമായി വന്ന ട്രാവലർ ക്രാഷ് ബാരിയറുകൾ തകർത്ത് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Share this story