പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല; പോലീസിനെതിരെ ബന്ധുക്കൾ

chithrapriya

മലയാറ്റൂരിൽ ഏവിയേഷൻ ബിരുദവിദ്യാർഥിനി ചിത്രപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കൾ. പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ പറഞ്ഞു. ഇക്കാര്യം പോലീസിനെ അറിയിച്ചു. 

ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ചിത്രപ്രിയയുടെ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ(21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ തലയ്ക്കടിച്ചു കൊന്നുവെന്നുമാണ് അലന്റെ മൊഴി

ചെവിക്ക് താഴെ കല്ല് കൊണ്ടുള്ള അടിയേറ്റതിനെ തുടർന്നുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബംഗളൂരുവിൽ പഠിക്കുന്ന ചിത്രപ്രിയ ഒരാഴ്ച മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്.
 

Tags

Share this story