കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല; പാചക വാതക വില ഉയർത്തിയതിനെ ന്യായീകരിച്ച് സുരേന്ദ്രൻ
Thu, 2 Mar 2023

പാചക വാതക വില കുത്തനെ ഉയർത്തി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ചുതീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലുമെത്തും. ഇതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് കഴിഞ്ഞ ദിവസം 50 രൂപയാണ് വർധിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 1110 രൂപയായി ഉയർന്നു. വാണിജ്യ സിലിണ്ടറിന് 351 രൂപയും ഉയർത്തി. വാണിജ്യ സിലിണ്ടറിന്റെ വില 2124 രൂപയായി ഉയർന്നു.