കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കസേര തെറിക്കും; ബ്രഹ്മപുരം തീപിടിത്തത്തിൽ ഹൈക്കോടതി

brahmapuram

ബ്രഹ്മപുരം തീപിടിത്തത്തിൽ ജില്ലാ ഭരണകൂടത്തെയും കോർപറേഷനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ കസേര തെറിക്കുമെന്ന് കോർപറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതി താക്കീത് നൽകി. തൽസ്ഥിതി റിപ്പോർട്ടും പ്രശ്‌നപരിഹാരത്തിനുള്ള മാർഗങ്ങളും വ്യക്തമാക്കി കോർപറേഷൻ നാളെ സത്യവാങ്മൂലം നൽകണം. 

ജസ്റ്റിസ് എസ് വി ബാട്യയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ തന്നെ തനിക്ക് ശ്വാസം മുട്ടലും ഛർദിയും ഉണ്ടായെന്ന് ജഡ്ജി പറഞ്ഞു. ഇത് ആ ഒരു ദിവസത്തെ മാത്രം കാര്യമാണ്. ഇത് ഇത്രയും ദിവസം തുടർന്നു കൊണ്ടുപോയാൽ പുറത്തിറങ്ങുന്ന ജനങ്ങളുടെ അവസ്ഥ എന്താകുമെന്നും ഹൈക്കോടതി ചോദിച്ചു

കുറ്റക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു.
 

Share this story