മുഖ്യമന്ത്രിയെ മാധ്യമങ്ങൾ ആക്രമിക്കുന്നു; ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനം: മന്ത്രി റിയാസ്

riyas

ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാംഅറിയാം. ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ്. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി

മുഖ്യമന്ത്രിയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുകയെന്നതാണ് ഇതിന് പിന്നിലെ അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും റിയാസ് കുറ്റപ്പെടുത്തി.
 

Share this story