'മുഖ്യമന്ത്രി സൂര്യനാണ് '; അടുത്തുപോയാൽ കരിഞ്ഞുപോകും, കരിഞ്ഞില്ലെങ്കിൽ ഇന്നോവ അയക്കും: സതീശൻ

satheeshan

മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതി പാഠകരുടെ ഇടയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും സതീശൻ പരിഹസിച്ചു. പി ജയരാജനെ കുറിച്ച് പാട്ട് വന്നപ്പോൾ വിമർശിച്ച പാർട്ടിയുടെ സെക്രട്ടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന് പറയുന്നു. അടുത്തേക്ക് പോയാൽ കരിഞ്ഞ് പോകും. ഇനി കരിഞ്ഞില്ലെങ്കിൽ വീട്ടിലേക്ക് ഇന്നോവ കാർ അയക്കും. 58 വെട്ട് വെട്ടി കരിയിച്ച് കളയും. 

സ്തുതി പാഠകരുടെ ഇടയിൽപ്പെട്ട എല്ലാ ഭരണാധികാരികൾക്കും പറ്റിയത് തന്നെ പിണറായിക്കും പറ്റി. സിപിഎം എത്രമാത്രം ജീർണിച്ചു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ പാട്ട്. കേന്ദ്രത്തിൽ മോദിക്ക് ബിജെപി ചെയ്യുന്നത് തന്നെയാണ് ഇവിടെയും നടക്കുന്നതെന്നും സതീശൻ പറഞ്ഞു.
 

Share this story