മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാകും ജനങ്ങൾ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി

pinarayi

തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് എടുക്കണമെന്ന് ജനങ്ങൾ തീരുമാനമെടുത്തുവെന്ന് പിണറായി വിജയൻ. അത് രാഷ്ട്രത്തെ അപകടാവസ്ഥയിൽ നിന്ന് രക്ഷിക്കാനുള്ള നിലപാടാണ്. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാകും അതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മതനിരപേക്ഷതയെ ചേർത്ത് പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം അപകടപ്പെടുന്ന നീക്കം രാജ്യത്ത് ഉയർന്നു വരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വീറും വാശിയും ഇരട്ടിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലതല പര്യടനത്തിന് തുടക്കമാകുന്നത്. 20 ലോകസഭ മണ്ഡലങ്ങളിലും മൂന്ന് പൊതു പരിപാടികളിൽ വീതമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. നെയ്യാറ്റിൻകരയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി ആരംഭിച്ചത്. 

Share this story