എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ടെന്ന് മുഖ്യമന്ത്രി

pinarayi

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് വേണ്ടത്ര വേഗതയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിിലുണ്ട്. അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ മുൻസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ജനങ്ങൾ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ സമീപിക്കുന്നത് റവന്യു, തദ്ദേശ ഓഫീസുകളെയാണ്. എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്. ഒരു ഉദ്യോഗസ്ഥന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വ്യാപകമായി അഴിമതി നടത്തുകയായിരുന്നു. എന്നാൽ ഓഫീസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

അഴിമതിക്കാരെ തിരുത്തിക്കാൻ മറ്റ് ജീവനക്കാർ ഇടപെടണം. അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അവരെ സംരക്ഷിക്കില്ല. സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവർക്ക് പറയാം. എത്രമാത്രം ദുഷ്‌പേര് ഓഫീസിനും വകുപ്പിനും നാടിനും ഉണ്ടാകുന്നുവെന്ന് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story