ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി

pinarayi

ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്യുന്നവരെ സിപിഎം സംരക്ഷിക്കില്ല. തെറ്റ് ചെയ്താൽ അത് തിരുത്താൻ നോക്കും. തിരുത്തിയില്ലെങ്കിൽ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തെറ്റുകൾ മറച്ചു വെച്ചു സംരക്ഷിക്കുന്ന രീതി ഞങ്ങൾക്കില്ല. പാർട്ടി വിരുദ്ധ നിലപാട് കണ്ടാൽ സ്വഭാവികമായും പാർട്ടിക്ക് പുറത്താകും. അങ്ങനെ പുറത്താകുന്നവർ ചിലപ്പോ വല്ലാത്ത ശത്രുതയോടെ പെരുമാറും. അത് കണ്ടു വല്ലാത്ത മനസുഖം ആർക്കും വേണ്ട.

ഗുണ്ടാ തലവൻമാർക്ക് രക്ഷപെടാൻ പഴുതൊരിക്കുന്നത് എൽഡിഎഫിന്റെ സംസ്‌കാരമല്ല. ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ പ്രാധാന്യം കുറച്ചു കാണില്ല. രക്തദാഹികളായ അക്രമി സംഘങ്ങളെ ഉന്മൂലനം ചെയ്യുക എന്നതാണ് സർക്കാർ ആഗ്രഹിക്കുന്നത്. ക്രിമിനലുകളും, ക്വട്ടേഷൻകാരും പ്രതിപക്ഷത്തിന് എങ്ങനെയാണ് പ്രിയങ്കരരാകുന്നത്. അവരെ ചാരി സർക്കാരിനെ ആക്രമിക്കാമെന്ന വ്യഗ്രത വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story