തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി; ആദരാഞ്ജലി അർപ്പിച്ച് നിയമസഭ

pinarayi

തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖമുണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തു കഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭ ആദരാഞ്ജലി അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂചലനത്തിൽ 8000ത്തിലേറെ പേർ മരിച്ചതായാണ് കണക്ക്. തുർക്കിയിൽ മാത്രം ആറായിരത്തിലധികം പേർ മരിച്ചു. സിറിയയിൽ മരണസംഖ്യ രണ്ടായിരം കടന്നു. പതിനായിരത്തോളം കെട്ടിടങ്ങൾ നിലംപൊത്തി. ആയിരങ്ങൾ ഇപ്പഴും തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
 

Share this story