മുഖ്യമന്ത്രിയെ പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

മുഖ്യമന്ത്രിയെ പ്രചാരണ യോഗങ്ങളിൽ നിന്ന് വിലക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ബിജെപിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയിൽ പിണറായി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി

ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെകെ സുരേന്ദ്രനാണ് പരാതി നൽകിയത്. മുസ്ലിം സമുദായത്തിനിടയിൽ ഭയവും വെറുപ്പും വളർത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രസംഗിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തുന്നു. 

നിയമത്തിന്റെ ബലത്തിൽ മുസ്ലീങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളർത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
 

Share this story