ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും

CM Pinarayi Vijayan

ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ബ്രഹ്മപുരത്ത് തീയും പുകയും രൂക്ഷമായി തുടർന്ന ദിവസങ്ങളിൽ മുഖ്യമന്ത്രി മൗനം തുടർന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പ്രശ്‌നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ ഏതെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം. മാലിന്യ സംസ്‌കരണത്തിനുള്ള തുടർ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് അനുസരിച്ച് പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് വിവിധ വകുപ്പ് മേധാവികളെ ഉൾക്കൊള്ളിച്ച് എംപവേർഡ് കമ്മിറ്റി രൂപീകരിച്ചത്.
 

Share this story