തൃശ്ശൂരിലെ തോൽവിയിൽ കെ മുരളീധരനും പങ്കുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ

muraleedharan

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരനും പങ്കുണ്ടെന്ന നിഗമനത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം. സ്ഥാനാർഥിയെന്ന നിലയിൽ മുരളീധരന്റെ ഭാഗത്തും ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മുരളീധരനെ കാലുവാരി തോൽപ്പിച്ചതല്ലെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം

കെ മുരളീധരൻ പരാതി ഉന്നയിച്ചെങ്കിലും തോൽവിയിലേക്ക് നയിച്ചത് സംഘടനാ പ്രശ്‌നങ്ങളോ കാലുവാരലോ അല്ലെന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തുന്നത്. തൃശ്ശൂർ കോൺഗ്രസിൽ സംഘടനാ പ്രശ്‌നങ്ങൾ പലതുണ്ട്. നേതൃത്വത്തിന് അത് ബോധ്യവുമുണ്ട്. ഇത് തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന് പരിശോധിക്കും

സാമുദായിക സമവാക്യങ്ങളും ന്യൂനപക്ഷവോട്ടുകളിലെ വിളളലും മുരളിക്ക് തിരിച്ചടിയായി. ഈ അടിയൊഴുക്കുകൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അന്വേഷണക്കമ്മീഷനെ വെച്ച് ഇക്കാര്യങ്ങൾ പഠിച്ച ശേഷം മാത്രമാകും തുടർ നടപടികൾ.

Share this story