ഭരണഘടനയാണ് രാജ്യത്തെ പ്രാണപ്രതിഷ്ഠ; അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്ന് മന്ത്രി പി പ്രസാദ്

prasad

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. അതിന് മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ല. ഏറെ സവിശേഷതകളുള്ളതാണ് ഇന്ത്യൻ ഭരണഘടന. ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ. ആ പ്രാണനെയാണ് ഇന്ത്യ പ്രതിഷ്ഠിച്ചത്. അതിനേക്കാൾ വലിയ പ്രതിഷ്ഠ ഇനി ഇന്ത്യയിൽ നടക്കാനില്ലെന്നും ആലപ്പുഴയിൽ നടത്തിയ റിപബ്ലിക് ദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മണിപ്പൂർ ഇപ്പോഴും നമ്മുടെ മുന്നിൽ പ്രധാന പ്രശ്‌നമായി ഉയർന്നുനിൽക്കുകയാണ്. എട്ട് മാസത്തിലധികമായി അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയാത്ത ഒരു ജനതയുണ്ടെന്നതും ഭീതി ഉള്ളിൽ ചേർത്ത് വെച്ചിരിക്കുന്ന ജനവിഭാഗം ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉണ്ടെന്നതും ഒരിക്കലും ഒരു നാടിനെ ഐക്യത്തിന്റെ രംഗത്തിലേക്ക് എത്തിക്കില്ല. ഈ അവസരത്തിൽ നാം ഭരണഘടനയെ ചേർത്ത് നിർത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Share this story