കരാർ ലഭിച്ചത് അർഹതയുള്ളതുകൊണ്ട്; രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ല: സോൺടാ ഇൻഫ്രാടെക് എം ഡി
Mon, 13 Mar 2023

കൊച്ചി: ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് സോൺടാ ഇൻഫ്രാടെക് എം ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടാണ് കരാർ ലഭിച്ചത്, ബയോമൈനിങ് മുൻ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബയോ മൈനിങ് 35 ശതമാനം പൂർത്തിയാക്കി. ജൈവമാലിന്യങ്ങൾ നിഷേപിച്ചതുകൊണ്ടാണ് തീപിടുത്തമുണ്ടായത്, ദിവസവും കൊണ്ടിടുത്ത മാലിന്യത്തിന്‍റെ ഉത്തരവാദിത്വം കമ്പനിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു.