അരിക്കൊമ്പൻ ഇപ്പോഴും മേഘമലയിൽ; പെരിയാറിലേക്ക് നീങ്ങുന്നതായി സൂചന

arikomban

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽ തന്നെ തുടരുന്നു. കേരളാ അതിർത്തിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. അതേസമയം അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതായി വിവരമില്ല

ചിന്നക്കനാലിൽ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ അവസാനത്തോടെയാണ് മയക്കുവെടി വെച്ച് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. എന്നാൽ അരിക്കൊമ്പൻ പതിയെ തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങുകയായിരുന്നു.
 

Share this story