പ്രോസിക്യൂഷൻ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു; പിഴത്തുക രൺജിത്തിന്റെ വീട്ടുകാർക്ക്

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസനെ വധിച്ച കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. കോടതി വിധിച്ച പിഴത്തുക രൺജിത്തിന്റെ കുടുംബാംഗങ്ങൾക്ക് നൽകണം. സെഷൻസ് കോടതി വധശിക്ഷ വിധിച്ച് കഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു

അപൂർവങ്ങളിൽ അപൂർവമായി മുന്നൊരുക്കത്തോടെ ലിസ്റ്റ് തയ്യാറാക്കി വീട്ടിൽ അതിക്രമിച്ച് കടറി കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
 

Share this story