ഗവർണറുടെ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നല്‍കാന്‍ വിസിമാർക്ക് കൂടുതല്‍ സമയം നല്‍കി കോടതി

high court
പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ചാൻസലറുടെ നോട്ടീസിന് മറുപടി നൽകാൻ സര്‍വകലാശാല വിസിമാർക്ക് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഹർജിക്കാർ ഉന്നയിച്ച കാര്യങ്ങൾ ഗവർണർ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 6 ആഴ്ചക്കുള്ളിൽ ഗവർണർ തീരുമാനം എടുക്കണം. ഹർജിക്കാരെ കേൾക്കാൻ ചാൻസലർ കൃത്യമായ സമയം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Share this story