വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യാപേക്ഷ കോടതി തള്ളി

sesi

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. 21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ചോദ്യം ചെയ്ത ശേഷമാകും മറ്റു നടപടികൾ.


ഐ.പി.സി. 417, 419, 420 എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എൽ.എൽ.ബി പാസാകാത്ത സെസി സേവ്യർ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോൾ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയിൽനിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആൾമാറാട്ടം ചുമത്തിയത്.

2019ലാണ് ആലപ്പുഴ ബാർ അസോസിയേഷനിൽ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷൻ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു. സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാർ അസോസിയേഷൻ ഇവരെ പുറത്താക്കി പൊലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോവുകയായിരുന്നു.

Share this story