അരുതാത്ത പലതും വടകരയിൽ സിപിഎം ചെയ്തു; ഷാഫിയുടെ മതവും ചർച്ചയാക്കി: കെ മുരളീധരൻ

muraleedharan

ഷാഫി ജയിച്ചാൽ വടകര ബാലികേറാമല ആകുമെന്ന ചിന്തയിലാണ് സിപിഎം അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്‌നങ്ങളാണ് സിപിഎം ഷാഫി മത്സരിച്ചപ്പോൾ സൃഷ്ടിച്ചത്

ഷാഫിയുടെ മതവും സിപിഎം ചർച്ചയാക്കി. രാഹുൽ ഗാന്ധിക്കെതിരെ പിവി അൻവർ നടത്തിയ പരാമർശങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. രാഹുൽ ഗാന്ധി രാഷ്ട്രീയ വിമർശനം നടത്തുമ്പോൾ വ്യക്തിയാധിക്ഷേപമാണ് സിപിഎം നടത്തുന്നത്

അൻവറിന്റെ അധിക്ഷേപത്തെ മുഖ്യമന്ത്രിയും എംവി ഗോവിന്ദനും പിന്തുണച്ചു. ഇതിലൂടെ ആസൂത്രിതമായി നടത്തിയ ഒരു പ്രതികരണമാണ് ഇതെന്ന് മനസ്സിലായെന്നും മുരളീധരൻ പറഞ്ഞു
 

Share this story