സിപിഎം ജനങ്ങളിൽ നിന്നകന്നു; പിണറായിയുടെ ധാർഷ്ട്യവും തിരിച്ചടിയായി: സമസ്ത മുഖപത്രം

suprabhatham

സിപിഎമ്മിനെ വിമർശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയൽ. പിണറായി വിജയന്റെ ധാർഷ്ട്യം മുതൽ എസ് എഫ് ഐയുടെ അക്രമം വരെ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സിപിഎം ജനങ്ങളിൽ നിന്നകന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനയെന്നും സുപ്രഭാതം പറയുന്നു

സർക്കാരും സിപിഎമ്മും എടുത്ത ജനവിരുദ്ധ നിലപാട് തിരിച്ചടിയായി. അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി സിപിഎം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യവകുപ്പ് അടക്കം കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല

പോലീസ് രാജിൽ സംസ്ഥാനത്ത് പൗരവകാശം ചവിട്ടി അരക്കപ്പെട്ടു. തുടർ ഭരണം നൽകിയ അധികാര ധാർഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരിൽ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷതയാണെന്നും സുപ്രഭാതം മുഖപ്രസംഗം പറയുന്നു.
 

Share this story