ജീർണതയുടെ പടുകുഴിയിൽ വീണ സിപിഎം കേരളാ ഘടകത്തെ തിരുത്തണം; യെച്ചൂരിയോട് സുധാകരൻ

sudhakaran

സിപിഎം കേരള ഘടകത്തിനെതിരെ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് പത്ത് ചോദ്യങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീർണതയുടെ പടുകുഴിയിൽ വീണ സിപിഎം കേരള ഘടകത്തെ തിരുത്താൻ ദേശീയനേതൃത്വം തയ്യാറാകുമോ എന്ന് സുധാകരൻ ചോദിച്ചു. ഇഎംഎസും എകെജിയും നയിച്ച പാർട്ടിയെ ഇന്ന് പിണറായി വിജയനും എം വി ഗോവിന്ദനും നയിക്കുമ്പോൾ അത് അധോലോക സംഘമായി മാറി. എന്നിട്ടും സിപിഎം കേന്ദ്രനേതൃത്വം പാലിക്കുന്ന നിശബ്ദത ഭയാനകമാണ്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സിപിഎമ്മിന്റെ പങ്ക് വ്യക്തമാണെന്നും കെ സുധാകരൻ ആരോപിച്ചു.


സമീപകാലത്ത് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമകാലിക സംഭവങ്ങളിൽ സിപിഎമ്മിനു നിർണായക പങ്കുള്ളതിനാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം കേൾക്കാൻ കേരളീയ സമൂഹത്തിന് താൽപ്പര്യമുണ്ട്. രാജാവ് നഗ്നനാണെന്ന് ഇനിയെങ്കിലും തുറന്നു പറയാനുള്ള ധൈര്യം സിപിഎമ്മിന്റെ ദേശീയ നേതൃത്വം കാട്ടണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
 

Share this story