ഹരിപ്പാട് കായലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതേദഹം കൂടി ലഭിച്ചു

mungi maranam
ഹരിപ്പാട് കായലിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലർച്ചെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു മൃതദേഹം. രണ്ട് പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ്-രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ്(13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു(13) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കായലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. 
 

Share this story