മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നു

monson

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നു. ഡിവൈഎസ്പി ആർ റസ്തമിന്റെ നേതൃത്വത്തിലാണ് പരിശോധന. നേരത്തെ വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോൻസൺ കോടതിയെ സമീപിച്ചിരുന്നു

ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം നടന്നുവെന്ന് മോൻസൺ മാവുങ്കലിന്റെ മകൻ പരാതി പറഞ്ഞിരുന്നു. മാർച്ച് എട്ടിന് നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്നും പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൽ ഒന്നാം പ്രതിയായി ക്രൈംബ്രാഞ്ച് ഈ മാസമാദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണ്. സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാമാണ് മൂന്നാം പ്രതി
 

Share this story