സ്വപ്‌നക്കെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
Wed, 15 Mar 2023

സ്വർണക്കടത്ത് കേസ് സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. നേരത്തെയും ഒത്തുത്തീർപ്പ് ആരോപണം ഉന്നയിച്ചപ്പോൾ സ്വപ്‌നക്കെതിരെ ക്രൈംബ്രാഞ്ചിനെ കൊണ്ട് കേസെടുപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വേണ്ടി ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിനെതിരെയാണ് വിജേഷ് പിള്ള ഡിജിപിക്ക് പരാതി നൽകിയത്. ഇത് പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.