സെക്രട്ടേറിയറ്റിലെ തീപിടിത്തം ക്രൈം ബ്രാഞ്ച് അന്വേഷിക്കും
May 9, 2023, 20:48 IST

തിരുവനന്തപുരം: ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിലെ നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചൊവ്വാഴ്ച രാവിലെയുണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.
2020ലെ തീപിടിത്തം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉൾപ്പടെ മൂന്നോളം ടീമായാണ് അന്വേഷിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് തന്നെയാണെന്ന നിഗമനത്തിലാണ് അന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.