നിലവിലെ ടോൾപിരിവ് ഒരു വർഷത്തിനുള്ളിൽ ഇല്ലാതാകും; ഇലക്ട്രോണിക് സംവിധാനം രാജ്യവ്യാപകമാക്കും

paliyekkara

നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഈ സംവിധാനത്തിന് പകരം ഇലക്ട്രോണിക് സംവിധാനം വരും. ഇത് ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ച് കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

രാജ്യത്ത് 10 ലക്ഷം കോടി രൂപയുടെ 4500 ഹൈവേ പദ്ധതികൾ നടക്കുന്നതായും ഗഡ്ഗരി അറിയിച്ചു. ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ തുക ഓട്ടോമാറ്റിക്കായി അടയ്ക്കാൻ ഫാസ്ടാഗ് സംവിധാനം സഹായിക്കുന്നു. ഈ സാങ്കേതിക വിദ്യ രാജ്യവ്യാപകമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
 

Tags

Share this story