തകർന്ന ഹെലികോപ്റ്റർ മാറ്റി; നെടുമ്പാശ്ശേരിയിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

heli

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ യാർഡിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഭാഗങ്ങൾ നീക്കിയത്. ഇതോടെ വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിച്ചു. മൂന്ന് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സർവീസുകൾ പുനരാരംഭിച്ചത്

നേരത്തെ മസ്‌കത്തിൽ നിന്നുള്ള ഒമാൻ എയർ അപകടത്തെ തുടർന്ന് തിരുവനന്തപുരത്താണ് ഇറക്കിയത്. ഈ വിമാനം ഉടൻ നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കും. രണ്ട് വിമാനങ്ങൾ അപകടത്തെ തുടർന്ന് വൈകിയതായി അധികൃതർ അറിയിച്ചു. പരിശീലന പറക്കലിനിടെയാണ് കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു.
 

Share this story