യേശുവിനെ ഒറ്റിയ യൂദാസിന്റെ ദിവസം; അനിൽ പിതാവിനെയും കോൺഗ്രസിനെയും ഒറ്റിയെന്ന് സുധാകരൻ

sudhakaran

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനെയും കോൺഗ്രസിനെയും ഒറ്റിക്കൊടുത്തെന്ന് സുധാകരൻ കുറ്റപ്പെടുത്തി

എ കെ ആന്റണിയുടെ മകൻ എന്നതിനപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ ആരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കാത്ത ആളാണ് അനിൽ. ആന്റണിയുടെ മകനായതിനാലാണ് അയാൾ കോൺഗ്രസുകാരനാണെന്ന് നമ്മൾ പോലും പറയുന്നതെന്നും സുധാകരൻ പറഞ്ഞു
 

Share this story