കിടപ്പുരോഗിയുടെ മരണം കൊലപാതകം; കൃത്യം ചെയ്തത് തന്റെ ഭർത്താവെന്ന് സഹോദരിയുടെ മൊഴി

santhosh

തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. നെടുമ്പാൾ വഞ്ചിക്കട് കാരിക്കുറ്റി വീട്ടിൽ സന്തോഷാണ്(45) മരിച്ചത്. തന്റെ ഭർത്താവാണ് കൊല ചെയ്തതെന്ന് സന്തോഷിന്റെ സഹോദരി ഷീബ പോലീസിന് മൊഴി നൽകി

വെള്ളിയാഴ്ചയാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് ഏറെക്കാലമായി തളർന്ന് കിടപ്പായിരുന്നു. സന്തോഷിന്റെ വീട്ടിലാണ് സഹോദരി ഷീബയും ഭർത്താവ് സെബാസ്റ്റിയനും താമസിക്കുന്നത്. ഇവരാണ് സന്തോഷിന്റെ മരണവിവരം നാട്ടുകാരെ അറിയിച്ചത്

സന്തോഷ് മരിച്ച വിവരം അറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസിൽ അറിയിക്കാനൊരുങ്ങിയപ്പോൾ സെബാസ്റ്റിയനും ഷീബയും അത് തടയാൻ ശ്രമിച്ചിരുന്നു. പിന്നാലെ സെബാസ്റ്റ്യൻ വിഷം കഴിച്ചു. പോലീസ് തുടർന്ന് ഷീബയെ ചോദ്യം ചെയ്തതിൽ നിന്നാണ് സന്തോഷിനെ കൊന്നതാണെന്ന് മനസിലായത്. സെബാസ്റ്റിയൻ നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ്.
 

Share this story