മോഷണക്കേസിൽ പിടിയിലായ നേപ്പാൾ സ്വദേശിയുടെ മരണം നാട്ടുകാരുടെ മർദനത്തെ തുടർന്നെന്ന് സംശയം

ram

വർക്കലയിൽ മോഷണക്കേസിൽ പിടിയിലായ നേപ്പാൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ മരിച്ചതിന് കാരണം നാട്ടുകാരുടെ മർദനമെന്ന് സംശയം. പോലീസിന്റെ പക്കൽ ഏൽപ്പിക്കും മുമ്പ് രാംകുമാർ, ജനക് ഷാ എന്നിവരെ നാട്ടുകാർ ക്രൂരമായി മർദിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രാംകുമാർ കുഴഞ്ഞുവീണത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മോഷണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാംകുമാറിനെ വീടിനോട് ചേർന്ന കമ്പിവേലിയിൽ കുരുങ്ങി അവശനിലയിലാണ് നാട്ടുകാർ പോലീസിന് കൈമാറിയത്. സമീപത്തെ പറമ്പിൽ ഒളിച്ചിരുന്ന ജനക് ഷായെ ബുധനാഴ്ച രാവിലെ പിടികൂടി.
 

Share this story