തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കില്ല; എതിർപ്പ് പരസ്യമാക്കി ഡിസിസി പ്രസിഡന്റ്

faisal

തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ തുറന്നടിച്ച് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ. ജില്ലയിലെ നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഇത്തരമൊരു നീക്കമെന്ന് ഫൈസൽ വിമർശിച്ചു. ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്ന് ഡിസിസി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണെന്നും ഫൈസൽ പറഞ്ഞു

ഈ നിലപാടിൽ മാറ്റമില്ല. സന്ദീപ് വാര്യരെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ അതിനെ ശക്തമായി എതിർക്കും. പുറത്തുനിന്നുള്ള സ്ഥാനാർഥികളെ അടിച്ചേൽപ്പിക്കുന്നത് പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നും ഡിസിസി മുന്നറിയിപ്പ് നൽകുന്നു

സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു. ഡിസിസി പ്രസിഡന്റിനൊപ്പം ബാലകൃഷ്ണൻ പെരിയ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കിം കുന്നിൽ, കെ നീലകണ്ഠൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
 

Tags

Share this story