ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിൽ തീരുമാനം ഇന്ന്

oommen

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സക്കായി ബംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. 

ശ്വാസതടസ്സവും ചുമയും കുറഞ്ഞെങ്കിലും ന്യൂമോണിയ പൂർണമായി മാറിയെന്ന് ഉറപ്പുവരുത്തിയാലെ ആശുപത്രി മാറ്റമുണ്ടാകൂ. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വിലയിരുത്താൻ സർക്കാർ ഇന്നലെ ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പത്ത് മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും.
 

Share this story