വിവാഹമോചനം ഒരാഴ്ച മുമ്പ്; 5 വയസുകാരൻ മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു

germi

തിരുവനന്തപുരത്ത് മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമിയാണ്(34) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മകൻ ആദിഷിനെ(5) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാളത്തിലൂടെ നടക്കുകയായിരുന്ന ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രെയിനിന് വേഗം കുറവായിരുന്നു. ജർമി പാളത്തിലേക്കാണ് തെറിച്ചുവീണത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. ഒരാഴ്ച മുമ്പാണ് ഇവർ ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയത്.
 

Share this story