കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

suicide

കൊച്ചി അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു. ഇടുക്കി സ്വദേശിയും ഡൽഹി എയിംസിലെ ഡോക്ടറുമായ ലക്ഷ്മിയാണ് മരിച്ചത്. കയ്യിൽ ശസ്ത്രക്രിയക്കായാണ് ലക്ഷ്മിയെ കഴിഞ്ഞാഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. ലക്ഷ്മി ചില മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കെട്ടിടത്തിന്റെ എട്ടാം നിലയിലേക്ക് പോകുകയും ഇവിടെ നിന്ന് ചാടുകയുമായിരുന്നു.
 

Share this story