ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിലിന് തകരാർ

nava

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരള ബസിന് ആദ്യ യാത്രയിൽ തന്നെ തകരാർ. യാത്ര തുടങ്ങി അൽപ്പ സമയത്തിനുള്ളിൽ ബസിന്റെ വാതിൽ തകരാറിലായി. 

വാതിൽ തന്നെ തുറന്നുവരികയായിരുന്നു. ഇതോടെ വാതിൽ കെട്ടിവെച്ചാണ് യാത്ര തുടർന്നത്. പുലർച്ചെ നാല് മണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11.30ഓടെ ബംഗളൂരുവിലെത്തും. പിന്നീട് ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽ നിന്നും ആരംഭിച്ച് രാത്രി 10 മണിയോടെ കോഴിക്കോട് യാത്ര അവസാനിപ്പിക്കും


താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂര് വഴിയാണ് ബസിന്റെ സർവീസ്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.
 

Share this story