നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് അംഗീകാരം നൽകും; ഗവർണർക്കെതിരായ വിമർശനം ഉൾപ്പെടുത്തും

Governor

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. ഗവർണർക്കെതിരായ വിമർശനം ഗവർണറെ കൊണ്ട് തന്നെ വായിപ്പിക്കാനാണ് നീക്കം. പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകൾ നിരത്തി വിശദീകരിക്കും. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമർശനവും പ്രസംഗത്തിൽ ഉൾപ്പെടുത്തും

ഈമാസം 25നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് ഗവർണർ നേരത്തെ ആരോപിച്ചിരുന്നു. ഇത് അല്ലെന്ന് കണക്കുകൾ നിരത്തി ഗവർണറെ കൊണ്ട് തന്നെ വായിപ്പിക്കാനാണ് നീക്കം. അതേസമയം പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തൽ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്.
 

Share this story