ഡ്രൈവറെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി; പണം കവർന്ന ശേഷം വാഹനം വഴിയിലുപേക്ഷിച്ചു

pickup

കോഴിക്കോട് താമരശ്ശേരിയിൽ നിർത്തിയിട്ടിരുന്ന പിക്കപ് വാഹനം അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി കവർച്ച. വണ്ടിയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നു. വയനാട്ടിൽ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുമ്പോൾ വെസ്റ്റ് കൈതപ്പൊയിലിൽ വെച്ചാണ് സംഭവം

ഇന്നോവയിൽ എത്തിയ സംഘമാണ് ഡ്രൈവർ ഷാഹിദിനെ മർദിച്ച് പിക്കപുമായി കടന്നത്. വാഹനത്തിലെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 65,000 രൂപ കവർന്ന ശേഷം വാഹനം വാവാടിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.
 

Share this story