പോളിംഗ് ശതമാനം കുറഞ്ഞത് തിരിച്ചടിയല്ല; യുഡിഎഫ് 20 സീറ്റിലും വിജയിക്കുമെന്ന് ചെന്നിത്തല

chennithala

പോളിംഗ് ശതമാനം കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ട്. യുഡിഎഫ് 20ൽ 20 സീറ്റും നേടും. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണുള്ളത്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേരുമ്പോൾ ശതമാനം ഇനിയും ഉയരും

മുഖ്യമന്ത്രി അറിയാതെ ഇപി ജയരാജൻ ഒന്നും ചെയ്യില്ല. ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര നിലനിൽക്കുന്നു. ബിജെപി സിപിഎമ്മുമായി ഡീൽ ഉണ്ടാക്കി. എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു

സംസ്ഥാനതത്് 71.16 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019 പൊതുതെരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കുറവായിരുന്നു.
 

Share this story