ദിവസങ്ങൾ നീണ്ട ഇടിവിന് അവസാനം; സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Mar 17, 2026, 10:46 IST
ദിവസങ്ങൾ നീണ്ട ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവന്റെ വില 1,16,320 രൂപയിലെത്തി. ഗ്രാമിന് 110 രൂപ വർധിച്ച് 14,540 രൂപയായി.
ആഗോള വിപണിയിൽ 5000 ഡോളറിന് താഴേക്ക് പോയ സ്വർണവില തിരിച്ചു കയറുകയാണ്. നിലവിൽ ട്രോയ് ഔൺസിന് 5028 ഡോളർ എന്ന നിലയിലാണ് വ്യാപാരം. ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്
18 കാരറ്റ് സ്വർണവിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 90 രൂപ വർധിച്ച് 11,897 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 275 രൂപയായി
