തൃശ്ശൂരിലെ ആവേശം മോഡൽ ഗുണ്ടകളുടെ പാർട്ടി; കുറ്റൂർ അനൂപിനെതിരെ കേസെടുത്തു

gunda party

തൃശ്ശൂരിൽ ആവേശം സിനിമാ മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെിതരെ കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ കൊലക്കേസ് പ്രതികളടക്കം പങ്കെടുത്തിരുന്നു. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു

വിചാരണ തടവുകാരനായ അനൂപ് ജയിലിൽ നിന്നും പുറത്തിറങ്ങിയതിന്റെ ആഘോഷമാണ് കുറ്റൂർ പാടശേഖരത്ത് നടന്നത്. അറുപതോളം കുപ്രസിദ്ധ ഗുണ്ടകളാണ് പാർട്ടിയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് റീൽസുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു

പാർട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു അനൂപ് പോലീസിനോട് പറഞ്ഞത്.
 

Share this story