എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ

satheeshan

എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങൾ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളിൽ ഒളിക്കുകയാണ് പതിവ്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. 

ഒരു കേസിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദ കമ്പനികളിൽ നിന്നും എക്‌സാലോജിക്കിന്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തിൽ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കിൽ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശൻ പറഞ്ഞു. 

ആരോപണം തെറ്റെങ്കിൽ ഉന്നയിച്ചവർക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കിൽ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശൻ പറഞ്ഞു. മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ നടന്നില്ലെന്നായിരുന്നു വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Share this story