രണ്ട് പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

nagarajan

പിതാവ് രണ്ട് പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊഴുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കന്യകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റിലാണ് സംഭവം. നാഗരാജൻ എന്നയാളാണ് മദ്യലഹരിയിൽ രണ്ട് കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതും ആത്മഹത്യ ചെയ്തതും

നാഗരാജന്റെ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്. ഇവർക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 11, 9 വയസ്സുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്ന ആളായിരുന്നു നാഗരാജൻ എന്ന് പോലീസ് പറയുന്നു.
 

Share this story