എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയിൽ മരിച്ച നിലയിൽ
Updated: May 19, 2023, 12:23 IST

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയിൽ. കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിലാണ് ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷഫീക്കിനെ മരിച്ച നിലയിൽ കണ്ടത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ ഇന്നലെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും എൻഐഎ ഓഫീസിൽ എത്താനിരിക്കെയാണ് മരണം