ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; സണ്ണി ജോസഫ്
Sep 6, 2026, 14:53 IST
കണ്ണൂർ: ചിറയിൻകീഴിലെ അടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് KPCC പ്രസിഡൻ്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോർട്ടിൻമേൽ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നത് വൈദ്യുതി വകുപ്പിൽ മാത്രം. ബാക്കി വകുപ്പുകൾ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിയുടേയും. സ്ത്രീകൾക്ക് പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
