എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്നും അന്തിമ വാദം തുടങ്ങിയില്ല

എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും അന്തിമ വാദം തുടങ്ങിയില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110ാം നമ്പർ കേസായാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്തിരുന്നത്

അതേസമയം മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ വാദം നീണ്ടുപോയതിനാൽ ലാവ്‌ലിൻ അടക്കമുള്ള കേസുകൾ കോടതി ഇന്ന് പരിഗണിച്ചേക്കില്ല. ഇന്നലെയും കേസ് സമയക്കുറവിനാൽ മാറ്റിയിരുന്നു

ഇതോടെ നാൽപതാം തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
 

Share this story