പരിമിതമായ നികുതി വർധന മാത്രമാണ് വരുത്തിയതെന്ന് ധനമന്ത്രി

balagopal

ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പരിമിതമായ നികുതി വർധന മാത്രമാണിതെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി. പ്രതിപക്ഷം ബിജെപിയെ പിന്തുണക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു

അതേസമയം ഇന്ധന സെസിലും നികുതി വർധനവിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹ സമരം നടക്കുകയാണ്. നാല് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതുചർച്ചക്ക് മുമ്പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്

Share this story