ധനസ്ഥിതി അത്ര മെച്ചമല്ലെന്ന് ധനമന്ത്രി; നികുതി കുടിശ്ശിക പിരിക്കാൻ നിയമഭേദഗതി വേണം

balagopal

സിഎജി റിപ്പോർട്ടുകളിലെ കണ്ടെത്തലുകളിൽ പ്രതികരിച്ചും നികുതി വർധനവിനെ ന്യായീകരിച്ചും ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ല. അപകടകരമായ സാഹചര്യമുണ്ട്. വ്യക്തിപരമായ താത്പര്യം കൊണ്ടല്ല സെസ് ഏർപ്പെടുത്തിയത്. സംസ്ഥാന താത്പര്യമാണ് പരിഗണിച്ചത്

ഇത്രയധികം ആക്രമണം വേണോയെന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. കേരളത്തിന്റെ തനത് വരുമാനം കൂടി. 26,000 ആയത് അഭിമാനകരമാണ്. നികുതി കുടിശ്ശിക പിരിക്കാൻ നടപടി സ്വീകരിക്കും. കുടിശ്ശിക പിരിക്കാൻ നിയമഭേദഗതി വേണമെന്നും ബാലഗോപാൽ പറഞ്ഞു


 

Share this story