കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നുവെന്ന് ധനമന്ത്രി
Wed, 8 Feb 2023

പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്രയും പ്രതീക്ഷിച്ചില്ലെന്നും നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടെ മന്ത്രി പറഞ്ഞു. ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോ എന്നും മന്ത്രി ചോദിച്ചു
കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നു. ഒറ്റപ്പെട്ട കാര്യങ്ങൾ കണ്ട് പ്രതിപക്ഷം വിമർശിക്കുന്നത് ദുഃഖകരം. ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ ഉൾപ്പെടെ ആകെ അറ്റുകുറ്റപ്പണികൾക്കാണ് 42 ലക്ഷം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു