ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം പൂർണമായും അണച്ചു

brahmapuram

ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായും അണച്ചു. ഇനിയും തീപിടിത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടിത്തമുണ്ടായപ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും

കഴിഞ്ഞ ദിവസം തീപിടിക്കാനുണ്ടായ സാഹചര്യവും അഗ്നിരക്ഷാ സേന പരിശോധിക്കുന്നുണ്ട്. സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. കഴിഞ്ഞ തവണ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം 12 ദിവസത്തിന് ശേഷമാണ് അണയ്ക്കാൻ സാധിച്ചിരുന്നത്.
 

Share this story